'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മമത ബാനർജി. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു. രാജി വയ്ക്കില്ല. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. നൂറിലേറെ സീറ്റുകളിൽ മോഷണം ആണ് നടന്നത്. ഇത് ജനാധിപത്യമല്ല, ഒരുകാലത്തും കേന്ദ്രസേനകൾ ഇങ്ങനെ പെരുമാറിയിട്ടില്ല. തന്നെ മർദിച്ചെന്നും അപമാനിച്ചുവെന്നും മമത ബാനർജി ആരോപിച്ചു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതപരമായി പെരുമാറിയാൽ ജനങ്ങൾക്ക് ഇങ്ങനെ നീതി ലഭിക്കുമെന്ന് മമത ചോദിച്ചു.

യഥാർത്ഥ വില്ലൻ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മമത കുറ്റപ്പെടുത്തി. ഇന്ത്യ ബ്ലോക്ക് ശക്തമായി ഐക്യത്തോടെ പോരാടും. ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി സംസാരിച്ചുവെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി 10 അംഗ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.

Latest Stories

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ

എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല, എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാൻഡ് നീതിപൂർവകമായ തീരുമാനമെടുക്കും :രമേശ് ചെന്നിത്തല

“അഹങ്കാരത്തിന്റെ രാഷ്ട്രീയത്തിന് കേരളം പറഞ്ഞ ജനാധിപത്യ വിധി, “മറ്റാരുണ്ട്?” എന്ന ചോദ്യത്തിന് ജനങ്ങളുടെ മറുപടി — “ഉണ്ട്, ഞങ്ങളുണ്ട്.”

'സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം'; എ കെ ആന്റണി

'കമ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും, തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്'; പി ജയരാജൻ

സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി എന്റെ ജീവിതയാത്രയിൽ എപ്പോഴും ഉണ്ടായിരുന്നു, സന്തോഷിന്റെ വിയോഗം വാക്കുകൾക്ക് അപ്പുറം'; സുരേഷ് ഗോപി