‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രിംകോടതി തള്ളി

സവർക്കറുടെ പേര് മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ്‌ജസ്റ്റിസ് ബിആർഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. സവർക്കറെ അധിക്ഷേപിക്കുന്ന രാഹുൽഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹർജി തള്ളിയത്.

സവർക്കറെ എംബ്ലം ആൻഡ് നെയിം ആക്ടിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡോ. പങ്കജ് ഫഡ്‌നിസ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. 1950 ലെ ഈ ആക്ടിൽ ഉൾപ്പെടുത്തിയാൽ പിന്നെ ആർക്കും സവർക്കറെ മോശമായി ചിത്രീകരിക്കാൻ കഴിയില്ല. മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും കഴിയും. കൂടാതെ രാഹുൽ ഗാന്ധി നിരന്തരമായി സവർക്കറെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നിർബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവ് ഇടണമെന്നുമായിരുന്നു ഹർജിക്കാരന്റെ മറ്റൊരു പ്രധാന ആവശ്യം.

സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതടക്കമുള്ള പരാമർശങ്ങൾക്കെതിരെയാണ് ഹർജി . എന്നാൽ ഇതിൽ എവിടെയാണ് ഹരജിക്കാരൻ്റെ മൗലികഅവകാശങ്ങൾ ലംഘിക്കപ്പെടുന്നത് എന്നാണ് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. സവർക്കരുടെ പേര് ആക്ടിൽ ഉൾപ്പെടുത്താത്ത പക്ഷം കോടതിയുടെ സമയം കളയുന്ന ഇത്തരം വാദങ്ങളുമായി കോടതിയിലേക്ക് എന്തിന് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടതിയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്പ്പെടുന്നതെന്നും വിലയിരുത്തിയാണ് ഹർജി തള്ളിയത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്