യു.പിയിൽ രണ്ടാം കിം ജോങ് ഉൻ വേണോയെന്ന് വോട്ടർമാർ തീരുമാനിക്കണം: ബിജെപിക്കെതിരെ കർഷക നേതാവ്

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കർഷക നേതാവ് രാകേഷ് ടികൈത്. ഉത്തർപ്രദേശിൽ “രണ്ടാം കിം ജോങ് ഉൻ” വേണോയെന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് രാകേഷ് ടികൈത് പറഞ്ഞു.

“ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വേണോ അതോ (ഉത്തരകൊറിയ) – രണ്ടാം കിം ജോങ് പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം. ഞങ്ങൾക്ക് ഒരു സംസ്ഥാനത്തും സ്വേച്ഛാധിപത്യ സർക്കാർ ആവശ്യമില്ല. ആളുകൾ അവരുടെ വോട്ടുകൾ വിവേകത്തോടെ വിനിയോഗിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്” രാകേഷ് ടികൈത് പറഞ്ഞു.

തന്റെ ജന്മനാടായ മുസാഫർനഗറിൽ ബി.ജെ.പി ധ്രുവീകരണ പ്രചാരണം നടത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച രാകേഷ് ടികൈത് ആരോപിച്ചിരുന്നു. ഇത് ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള സ്റ്റേഡിയമല്ലെന്നും അദ്ദേഹം പറഞ്ഞു. “പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദു, മുസ്ലീം, ജിന്ന, മതം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവർക്ക് വോട്ട് നഷ്ടപ്പെടും. മുസാഫർനഗർ ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള സ്റ്റേഡിയമല്ല,” രാകേഷ് ടികൈത് ട്വീറ്റ് ചെയ്തു.

വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ കർഷകർക്ക് കൂടുതൽ ആശങ്കയുണ്ടെന്ന് രാകേഷ് ടികൈത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. “കർഷകർക്ക് എതിരല്ലാത്തവരെ വോട്ടർമാർ അനുകൂലിക്കുമെന്ന് ഞാൻ കരുതുന്നു. ഹിന്ദു-മുസ്ലിം വോട്ടർമാരെ ധ്രുവീകരിക്കാത്തവരെ അവർ പിന്തുണയ്ക്കും. പാക്കിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രമല്ല, തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ആളുകൾ അനുകൂലിക്കും,” അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ 11 മാസത്തെ കർഷകരുടെ പ്രതിഷേധത്തിന്റെ മുൻനിരയിൽ രാകേഷ് ടികൈത് ഉണ്ടായിരുന്നു. നവംബറിൽ നിയമം പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കേന്ദ്രസർക്കാർ നിയമങ്ങൾ റദ്ദാക്കിയതിന് പിന്നിൽ യുപി, പഞ്ചാബ് തുടങ്ങിയ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കർഷകരോഷം വലിയ ഘടകമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ