അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീലിൽ വിധി ഇന്ന്; അനുകൂല ഉത്തരവെങ്കിൽ വെള്ളി മെഡൽ പങ്കിടും

ഒളിംപിക്‌സില്‍ നിന്ന് അയോഗ്യതക്കെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന്. അനുകൂല ഉത്തരവുണ്ടായാൽ വെള്ളി മെഡൽ പങ്കിടും. നേരത്തെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് തലവന്‍ നെനാദ് ലലോവിച് വ്യക്തമാക്കിയിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.

അതേസമയം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. എക്‌സിലിട്ട പോസ്റ്റിലൂടെയാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ”ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല” എന്നാണ് അവര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു വിനേഷ് ഫോഗട്ടിന്റെ അയോഗ്യയാക്കല്‍. ഭാരപരിശോധനയില്‍ ബെയ്സ് ഭാരത്തെക്കാളും 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് താരത്തിനെ അയോഗ്യ ആയി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഗോദയില്‍ നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും തോല്‍ക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്ബിക്‌സിലെ സ്വര്‍ണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫോഗട്ടിന് മുന്നിലെത്തിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ്. അഞ്ച് സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സുസാക്കിയെ മലര്‍ത്തിയടിച്ച ഫോഗട്ടില്‍ ലോകം ഒരു പോരാളിയെക്കണ്ടു. തോല്‍വിയറിയാത്ത 82 മത്സരങ്ങള്‍ക്ക് ശേഷം സുസാക്ക് തോറ്റെന്ന വാര്‍ത്ത ഗുസ്തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.

സുസാക്കിയെ മറിച്ചിട്ടതോടെ ഫോഗട്ട് ശക്തയായി മാറിയിരുന്നു. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെയും സെമിയില്‍ ക്യൂബയുടെ യുസൈലിസ് ഗുസ്മാനെയും തോല്‍പ്പിച്ച് ചരിത്ര ഫൈനലിലേക്ക്. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഭാരം കൂടുതലായതിനാല്‍ അയോഗ്യനാക്കിയ വാര്‍ത്ത പുറത്തു വന്നത്.

എന്ത് കൊണ്ടാണ് ഭാരം കൂടിയത് എന്ന കാര്യത്തില്‍ ഔദ്യോഗീക വിശദീകരണവും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം 3 റൗണ്ടുകള്‍ ആണ് വിനേഷ് കളിച്ചത്. പ്രീ ക്വാട്ടര്‍, ക്വാട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നി റൗണ്ടുകളായിരുന്നു അത്. ഓരോ റൗണ്ട് കഴിയുമ്പോഴും ഇടയ്ക്ക് ഇടവേളകള്‍ ലഭിച്ചിരുന്നു. ആ ഇടവേളകളില്‍ താരം കഴിച്ച ഭക്ഷണം മൂലമാണ് ഭാരം കൂടാന്‍ കാരണമായത് എന്നാണ് ഔദ്യോഗീക വിശദീകരണം. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം വെള്ളം പോലും കുടിച്ചിരുന്നില്ല. ഭാരം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയങ്ങള്‍ ഉറങ്ങാതെ മുഴുവന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയായിരുന്നു വിനേഷ്.

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രാജ്യാന്തര ഒളിമ്പിക് അസോസിയേഷനെ സമീപിച്ചെങ്കിലും കാര്യം ഒന്നും ഉണ്ടായില്ല. താരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ