ഹെല്‍മറ്റ് ധരിക്കാത്തതിന് വാഹനം തടഞ്ഞു; പൊലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് യുവാവ്

ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് യുവാവ്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരു വില്‍സണ്‍ ഗാര്‍ഡനില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ സയ്യിദ് ഷാഫി എന്ന യുവാവിനെ പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ ഉദ്യോഗസ്ഥന്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിക്കുകയായിരുന്നു.

സയ്യിദ് ഷാഫി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും ബംഗളൂരു പൊലീസ് പറയുന്നു. ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചതിനും ട്രാഫിക് നിയമലംഘനത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Latest Stories

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ