രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് 'തണ്ടി'യല്ലെന്ന് വരുണ്‍ ഗാന്ധി, അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ലെന്നും കൂടെപ്പിറപ്പ്

രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ മോദിക്ക് ഭീഷണിയല്ലെന്ന് വരുണ്‍ ഗാന്ധി. സാധാരണ തന്റെ കൂടെപിറപ്പുമാരെ കുറിച്ച് മറുത്തൊന്നും പറയാത്ത ആളാണ് വരുണ്‍ ഗാന്ധി. ഇന്ത്യ ടുഡെയില്‍ നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ല എന്ന വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശിലെ പിലിഫിത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍ ഗാന്ധി. “ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതണ്ട”- വരുണ്‍ പറഞ്ഞു. കസിനോട് ആദരവുണ്ടെന്നും എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുണ്‍ വ്യക്തമാക്കി. ബി ജെ പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനേക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.

2014 ല്‍ ബിജെപിയുടെ പ്രചാരകനായിരുന്നുവെങ്കിലും പിന്നീട് അമേഠിയില്‍ രാഹുല്‍ നടത്തിയ വികസനപ്രവര്‍ത്തനത്തെ പരസ്യമായി പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ബിജെപിയില്‍ മോദി തന്നെ വരുണിനെ ഒതുക്കുകയും പാര്‍ട്ടി ഔദ്യോഗിക സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മോദിയുടെ കൊല്‍ക്കത്ത റാലിയില്‍ സാധാരണ പ്രവര്‍ത്തകന്റെ റോളാണ് വരുണിന് നല്‍കിയത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു