കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളിൽ 30% ആളുകൾക്ക് രോഗം ബാധിച്ചു: സർക്കാർ സർവേ

നഗര ഹോട്ട്‌സ്‌പോട്ടുകളിലെയും കണ്ടെയ്ൻമെൻറ് സോണുകളിലെയും പരമാവധി 30 ശതമാനം ആളുകൾ അവരറിയാതെ കൊറോണ വൈറസ് ബാധിക്കുകയും രോഗത്തിൽ നിന്നും മുക്തി നേടിയതായും പൊതുജനങ്ങളിൽ നടത്തിയ ഒരു സർവേ വ്യക്തമാക്കുന്നു. മുംബൈ, ചെന്നൈ, ഡൽഹി, കൊൽക്കത്ത എന്നിവയുൾപ്പെടെ 60 ജില്ലകളിലും രാജ്യത്തെ 6 നഗര ഹോട്ട്‌സ്‌പോട്ടുകളിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഈ സെറോ സർവേ നടത്തി.

കൊറോണ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യത്തിനായി ബ്ലഡ് സെറം പരിശോധിക്കുന്ന സെറോ സർവേ – 10 ഹോട്ട്‌സ്പോട്ടുകൾ ഉൾപ്പെടെ 83 ജില്ലകളിൽ നടത്തി. ഓരോ ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ നിന്നും 500 സാമ്പിളുകളും ഓരോ ഹോട്ട്സ്പോട്ട് ഇതര ജില്ലകളിൽ നിന്നും 400 സാമ്പിളുകളും ശാസ്ത്രജ്ഞർ എടുത്തു. ആന്റിബോഡികൾക്കായി എലിസ പരിശോധനയിലൂടെ 30,000 ത്തോളം സാമ്പിളുകൾ പരീക്ഷിച്ചു.

ജനസംഖ്യയുടെ 30 ശതമാനത്തിൽ ഏറ്റവും കൂടുതൽ വൈറസ് ആന്റിബോഡികൾ, മുംബൈ, ഡൽഹി, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉള്ളതായി കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ജില്ലകൾക്ക് കീഴിലുള്ള ഗ്രാമപ്രദേശങ്ങളിലാണ് 0.3 ശതമാനം വരെ താഴ്ന്ന രോഗം കണ്ടെത്തിയത്.

രാജ്യത്ത് കൊറോണ വൈറസ് സാമൂഹിക വ്യാപനം ഇല്ലെന്ന് സർവേയുടെ അടിസ്ഥാനത്തിൽ സർക്കാർ അറിയിച്ചു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം