യു.പി തിരഞ്ഞെടുപ്പ്: കാണ്‍പൂരില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

ഉത്തര്‍ പ്രദേശ് കാണ്‍പൂര്‍ സിറ്റിയിലെ ഗല്ലാ മണ്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) അജ്ഞാതര്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ബില്‍ഹൗര്‍ നിയമസഭ സീറ്റില്‍ നിന്നുള്ള എസ്.പി രചന സിങാണ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരാള്‍ ഇടയ്ക്കിടെ സ്ട്രോങ് റൂമിനുള്ളില്‍ പോകുന്നതും തിരികെ ഇറങ്ങി വരുന്നതും കാണാം.

ഫെബ്രുവരി 20 നാണ് കാണ്‍പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനായി ഇ.വി.എമ്മുകള്‍ ഗല്ലാ മണ്ടിയിലെ സ്‌ട്രോംഗ്‌റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ അറിവോടെയാണ് കൃത്രിമം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ജില്ലാ വരണാധികാരിക്ക് പോലും സ്‌ട്രോങ് റൂമിന് സമീപം പോകാന്‍ അനുവദമില്ലെന്നും, ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കാണ്ട് നടപടിയെടുക്കണമെന്നും എസ്.പി സ്ഥാനാര്‍ഥി പരാതിയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 1 ന് രണ്ട് പേര്‍ ബില്‍ഹൗര്‍ സ്‌ട്രോംഗ് റൂമിന്റെ പുറം ഭിത്തിയില്‍ കയറാന്‍ ശ്രമിച്ചുവെന്നും, ഇവരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടി ലോക്കല്‍ പൊലീസിന് കൈമാറിയെന്നുമാണ് ഡി.എം നല്‍കിയ വിശദീകരണം.

ഇതിന്റെ ദൃശ്യങ്ങളാണ് എസ്.പി സ്ഥാനാര്‍ത്ഥി സ്‌ട്രോങ്‌റൂമില്‍ ആരോ പ്രവേശിച്ചുവെന്ന് ആരോപിച്ച് പങ്ക് വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എസ്.പി സ്ഥാനാര്‍ത്ഥിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം യു.പിയില്‍ ഇന്നാണ് ആറാം ഘട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴാം തിയതിയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ