മതാഘോഷങ്ങള്‍ റോഡില്‍ വേണ്ട, ഘോഷയാത്രകളും അനുവദിക്കില്ല; യോഗിയുടെ ഉത്തരവ്

റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള മതാഘോഷങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ്. ഈദ് അടക്കമുള്ള ആഘോഷങ്ങള്‍ വരാനിരിക്കേയാണ് ഉത്തരവ്. നേരത്തേ അനുവാദം വാങ്ങാതെയുള്ള ഘോഷയാത്രകളോ മറ്റോ അനുവദിക്കില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡി.ജി.പി ആര്‍.കെ വിശ്വകര്‍മ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ റിവ്യൂ മീറ്റിലാണ് തീരുമാനം. പരമ്പരാഗതമായ മതചടങ്ങുകള്‍ക്ക് മാത്രമേ ഇനി അനുമതി നല്‍കൂ.

ആരാധനാ കേന്ദ്രങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡിജിപി വിശ്വകര്‍മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

”സംസ്ഥാനത്തെ ഓരോ പൗരന്റേയും സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. റമദാന്‍ മാസമാണിത്. ഈദുല്‍ ഫിത്വറും അക്ഷയ ത്രിതീയയും പരശുറാം ജയന്തിയുമൊക്കെ വരാനിരിക്കുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് പൊലീസ് കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്”എന്ന് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു