പൗരത്വ നിയമ പ്രതിഷേധക്കാരെ അസമിലും യു.പിയിലും പട്ടികളെ പോലെ വെടിവച്ചു കൊന്നു, ബംഗാളിലും അങ്ങനെ ചെയ്യണം: ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്

പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെ ഉത്തർപ്രദേശിൽ ചെയ്തത് പോലെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്.

കഴിഞ്ഞ വർഷം ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) വിരുദ്ധ പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിച്ചവർക്കെതിരെ “വെടിവയ്ക്കാത്തതിനും ലാത്തിചാർജ്ജിന് ഉത്തരവിടാത്തതിനും”പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദിലീപ് ഘോഷ് മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ചു.

“അവർ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവർ കരുതുന്നത്? അവരുടെ പിതാവ്? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങൾ (മമത), അവർ നിങ്ങളുടെ വോട്ടർമാരായതിനാൽ ഒന്നും പറയുന്നില്ല. അസമിലും ഉത്തർപ്രദേശിലും ഞങ്ങളുടെ സർക്കാർ ഇത്തരം ആളുകളെ പട്ടികളെ പോലെ വെടിവച്ചു കൊന്നു, ”ദിലീപ് ഘോഷ് പറഞ്ഞു.

“പൊതു സ്വത്തിന് തീയിടുന്നവരുടെ പിതാവിന്റെ സ്വത്താണോ ഇത്? നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച സർക്കാർ സ്വത്ത് എങ്ങനെ നശിപ്പിക്കും!” ദിലീപ് ഘോഷ് പറഞ്ഞു.

ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധർക്ക് നേരെ വെടിയുതിർത്തത് (സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ) ശരിയായ നടപടിയാണ്.

തീകൊളുത്തുന്നതിലും പൊതു സ്വത്ത് നശിപ്പിക്കുന്നതിലും ഉൾപ്പെട്ടവരെ ഉത്തർപ്രദേശിനു സമാനമായ രീതിയിൽ വെടിവെക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

“അവർ ഇവിടെയെത്തും, എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്യും. ഇത് അവരുടെ സമീന്ദാരിയാണോ(ജന്മിത്വം)!” ദിലീപ് ഘോഷ് ചോദിച്ചു. ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

രാജ്യത്ത് രണ്ട് കോടി “മുസ്ലീം നുഴഞ്ഞുകയറ്റക്കാർ” ഉണ്ടെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു

Latest Stories

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്