Union Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു

  • വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
  • വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
  • വിദേശയാത്രയുടെ നികുതി  5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)
  • മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
  • വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ

5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

  • സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും
  • പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
  • 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും

  • വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
  • എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
  • വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം

ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

  • 17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
  • മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും

ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ

  • ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
  • ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്

ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല

  • ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
  • ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും

വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത

  • വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത
  • ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി

കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി

ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.

പുതുതായി പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികള്‍

  • മുംബൈ – പൂണെ
  • പൂണെ – ഹൈദരാബാദ്
  • ഹൈദരാബാദ് – ബെം​ഗളൂരു
  • ഹൈദരാബാദ് – ചെന്നൈ
  • ചെന്നൈ – ബെം​ഗളൂരു
  • ദില്ലി – വാരാണസി
  • വാരാണസി – സിലി​ഗുരി

ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി

  • ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി
  • അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍

ചെറുകിട പദ്ധതികൾക്കായി 2000 കോടി

പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും

  • ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്
  • എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി

    updating….

Latest Stories

പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും; ബിജെപിയിൽ ചേരുമെന്ന വാർത്ത അസംബന്ധം,രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ: കെ. സുധാകരൻ

സീറ്റ് നൽകില്ലെന്ന കാര്യം നേരത്തെ അറിയിക്കാമായിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി എൽദോസ് കുന്നപ്പിള്ളി

പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി: വി.ഡി. സതീശന്‍

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്