ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു; സമ്പദ്ഘടന ശരിയായ ദിശയില്‍; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യയുടെ സമ്പദ് ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വെക്തമാക്കിയത്. അമൃത കാലത്തെ ആദ്യ ബജറ്റാണിത്. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ തലയുയര്‍ത്തി മുന്നേറുകയാണ്. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും അവര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. ബജറ്റില്‍ ഇടത്തരക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.

ബജറ്റിന് മുന്നേ ഓഹരി വിപണികള്‍ കുതിച്ച് തുടങ്ങിയിരുന്നു. ബോംബെ സൂചിക സെന്‍സെക്‌സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ 382 എണ്ണം തകര്‍ച്ച രേഖപ്പെടുത്തി. 110 ഓഹരികള്‍ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

എഫ്.പി.ഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തില അദാനി എന്റര്‍പ്രൈസ് മൂന്നു ശതമാനം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ വരെ വെല്ലുവിളിയെ അതിജീവിച്ച് പിടിച്ച് നിന്ന അദാനി എന്റര്‍പ്രൈസിന്റെ തകര്‍ച്ച എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. നഷ്ടം നേരിട്ടു. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്നിവയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടെക്,ഫാര്‍മ ബാങ്ക് ഓഹരികളാണ് വിപണിയില്‍ കുതിക്കുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി