വില്ലനായി ഡിഎന്‍എ ഫലം,വളര്‍ത്തിയ കുഞ്ഞിനെ കൈവിട്ട് സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് മാതാപിതാക്കള്‍

മൂന്നു വര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണിയെപ്പോലെ ആറ്റുനോറ്റു വളര്‍ത്തിയ കുഞ്ഞ് തങ്ങളുടേതായിരുന്നില്ലെന്ന് തിരിച്ചറിയുമ്‌പോള്‍ ഏത് മാതാപിതാക്കളും തളര്‍ന്നു പോകും. അതോടൊപ്പം തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റൊരു കുടുംബത്തില്‍ വളരുന്നു എന്നു കൂടി അറിഞ്ഞാലോ? ഇങ്ങനെയൊരു പ്രശ്‌നത്തെ വളരെ ഹൃദയവിശാലതയോടുകൂടി പരിഹരിച്ചിരിയ്ക്കുകയാണ് അസ്സമിലെ രണ്ടു കുടുംബങ്ങള്‍.

അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ച് ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ശിശുക്കള്‍ മാറിപോവുകയയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും ഇത് മനസിലാക്കുന്നത്. 48 കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യക്കാണ് പിന്നീട് കുഞ്ഞ് മാറിപോയതായി സംശയമുടലെടുത്തത്. തങ്ങളുടെ കുടുംബത്തിലെ ആരുമായും കുഞ്ഞിന് മുഖസാദൃശ്യമില്ലെന്നുള്ളതായിരുന്നു സംശയത്തിന് കാരണം. സംശയത്തിന്‍റ കഥയുമായി ആശുപത്രിയിലെത്തിയെങ്കിലും അവര്‍ ആവലാതി പരിഗണിച്ചില്ല.പിന്നീട് ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡി എന്‍ എ ടെസ്റ്റിന് കുട്ടികളെ വിധേയമാക്കുന്നത്.

ഇതോടെ ഇരുകുടുംബങ്ങളും ഞെട്ടി.കോടതി വഴി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു. രണ്ടുവര്‍ഷം പരിപാലിച്ച് പൊന്നോമനകളെ മനസില്ലാ മനസോടെയെങ്കിലും കൈമാറാനായുള്ള സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്നാണ് കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 തീരുമാനിച്ചത്. എന്നാല്‍ രണ്ടു വയസ്സിലധികം പ്രായമുള്ള കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം പെട്ടന്ന് തച്ചുടക്കാനാവില്ലെന്ന്് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്നേഹത്തെ കണ്ടില്ലെന്നു വച്ച് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ ഇരു കുടുംബങ്ങളും എത്തിച്ചേര്‍ന്നത്.

ഈ മാസം 24ന് മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. “സ്നേഹിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ കുട്ടികളെ തങ്ങളോടൊപ്പം കഴിയാന്‍ കോടതി അനുവദിയ്ക്കണം” ഇതാണ് ഇപ്പോള്‍ അവരുടെ ആവശ്യം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്