തൃണമൂല്‍ നേതാവിന്റെ കൊലപാതകം; എട്ട് പേര്‍ കൊല്ലപ്പെട്ടു, 11 അറസ്റ്റ്

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ ഡിജിപി. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. നേരത്തെ സംഘര്‍ഷത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറെയും രാംപൂര്‍ഘട്ട് ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. പശ്ചിമബംഗാളിലെ ഭിര്‍ഭൂം ജില്ലയിലാണ് കൊലപാതകം നടന്നത്.

ഇന്നലെ രാത്രി ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

ഭക്ഷ്യവിഷബാധ ആരോപണം; ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ

എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്; ചര്‍ച്ചകളിൽ പങ്കെടുക്കില്ല

'അമ്പാന്‍ മോഡല്‍ കുളിക്ക് പണികിട്ടി'; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

'പൂജ നടത്താൻ വൈദ്യുതി', വിവരാവകാശ അപേക്ഷയില്‍ മറുപടി നൽകിയില്ല; കെഎസ്ഇബി ഉദ്യോഗസ്ഥന് നോട്ടീസ്

'നന്ദിയുണ്ടേ', എംവിഡിയെ പരിഹസിച്ച് സഞ്ജു ടെക്കി; 'അമ്പാന്‍ മോഡല്‍' കുളിയ്ക്ക് വീണ്ടും പണി കിട്ടിയേക്കും

മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

മറ്റു കാര്യങ്ങൾക്ക് ഹോട്ടൽ മുറിയിൽ വെച്ച് കാണാമെന്ന് പ്രമുഖ ചാനൽ മേധാവി; കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

സുഹൃത്തുക്കളായി തുടരും, സ്‌പെയ്‌സ് നല്‍കണം..; മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു!

'ഡികെ ശിവകുമാറിന് ഭ്രാന്ത്', സാംസ്കാരിക കേരളത്തെ പരിഹസിക്കുന്ന പ്രസ്താവന: എംവി ഗോവിന്ദൻ

മൃഗബലിയും മന്ത്രവാദവും, ആരോപണത്തിലുറച്ച് ഡികെ ശിവകുമാര്‍; ഭ്രാന്തെന്ന് എംവി ഗോവിന്ദന്‍