ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ തകർന്ന പഹൽഗാമിൽ നിന്ന് പ്രതീക്ഷളുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കശ്മീർ താഴ്‌വരയിൽ വേനൽക്കാലം ആസ്വദിക്കാൻ ആഗ്രഹിച്ച വിനോദസഞ്ചാരികൾ യാത്രാ പദ്ധതികളിൽ ഉറച്ചുനിന്നുകൊണ്ട് തിരിച്ചുവന്നതായി പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു. “ഞങ്ങൾ അത് ആലോചിച്ചു, വരാൻ തീരുമാനിച്ചു” എന്നായിരുന്നു ആളുകളുടെ പ്രതികരണം.

“ലിറ്റിൽ സ്വിറ്റ്സർലൻഡ്” എന്ന്വിളിക്കപ്പെടുന്ന പ്രകൃതിരമണീയമായ ആ പ്രദേശം ചൊവ്വാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും ആക്രമണത്തിന്റെ ഗ്രൗണ്ട് സീറോ ആയ ബൈസരൻ പുൽമേട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

പുൽമേടിനു ചുറ്റുമുള്ള പൈൻ വനങ്ങളിൽ നിന്ന് തീവ്രവാദികളുടെ സംഘം പുറത്തുവന്ന് സംശയാസ്പദമായ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനുശേഷം, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം കുറച്ചു ദിവസത്തേക്ക് ശൂന്യമായിരുന്നു. ഒരു ദിവസം 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, കൂട്ടക്കൊലയ്ക്ക് ശേഷം 100 പേരെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇത് ടൂറിസത്തെ ആശ്രയിക്കുന്ന തദ്ദേശവാസികൾക്ക് തൊഴിലില്ലായ്മയുടെ ഭീതി ഉയർത്തുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി