ടിക് ടോക് നിരോധിച്ചുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ടിക് ടോക് നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആപ് നിരോധിച്ചുളള ഇടക്കാല ഉത്തരവാണ് കോടതി റദ്ദാക്കിയത്. അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്‌കാരത്തിന് യോജിക്കുന്നില്ലെന്നും അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് ഏപ്രില്‍ 3ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു.

ചൈനീസ് ഇന്റെര്‍നെറ്റ് സര്‍വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റേതാണ് യുവാക്കള്‍ക്കിടയില്‍ ഹരമായ ടിക് ടോക് ആപ്പ്. ഡൗയിന്‍ എന്ന പേരിലായിരുന്ന ആപ് ചൈനക്ക് പുറത്തേക്ക് വ്യാപിച്ചപ്പോഴാണ് പേര് മാറി ടിക് ടോക്കായത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു