അന്നും ഇന്നും ഇവിഎമ്മില്‍ വിശ്വാസമില്ല; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിർത്തലാക്കുമെന്ന് അഖിലേഷ് യാദവ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാലും ഇവിഎമ്മില്‍ തനിക്ക് വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിറുത്തലാക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഇന്നലെയും തനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല, ഇന്നും വിശ്വാസമില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. യുപിയില്‍ 80 സീറ്റുകളില്‍ വിജയിച്ചാല്‍ പോലും താന്‍ ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

അയോധ്യയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം ഇന്ത്യയിലെ പക്വതയുള്ള വോട്ടര്‍മാരുടെ വിജയം എന്നാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യയിലെ വര്‍ഗീയ രാഷട്രീയം അവസാനിച്ചു. ജനങ്ങള്‍ സര്‍ക്കാരിന്റെ അഹങ്കാരം തകര്‍ത്തു. ഇന്ത്യ മുന്നണിയുടെ ധാര്‍മിക വിജയമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെ അഖിലേഷ് വിശേഷിപ്പിച്ചത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും