രാജീവ് ഗാന്ധി വധക്കേസില്‍ വിട്ടയച്ച മൂവരും രാജ്യം വിട്ടു; ചെന്നൈ വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് സുരക്ഷയില്‍

രാജീവ് ഗാന്ധി വധക്കേസില്‍ കോടതി സുപ്രീം കോടതി വിട്ടയച്ച മൂന്ന് പേരും ശ്രീലങ്കയിലേക്ക് മടങ്ങി. ജയകുാര്‍, മുരുകന്‍, റോബര്‍ട്ട് പയസ് തുടങ്ങിയവരുള്‍പ്പെടെ ആറു പേരെയാണ് 2022 നവംബറില്‍ സുപ്രീംകോടതി വിട്ടയച്ചത്. ബുധനാഴ്ച രാവിലെയാണ് ചെന്നൈ വിമാനത്താവളം വഴി മൂന്ന് പേരും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.

ജയില്‍ മോചിതരായ മൂവരും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു താമസിച്ച് വന്നിരുന്നത്. പ്രത്യേക പൊലീസ് സുരക്ഷയൊരുക്കിയാണ് മൂവരെയും ചെന്നൈ വിമാനത്താവളത്തിലെത്തിച്ചത്. ജയിലിലെ നല്ല നടപ്പ് കൂടി കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാണ് മൂവരെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

രാജീവ് ഗാന്ധി വധക്കേസില്‍ നേരത്തെ വിട്ടയച്ച നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. മുരുകനെ യാത്രയാക്കാന്‍ തമിഴ്‌നാട് സ്വദേശിനി കൂടിയായ നളിനി വിമാനത്താവളത്തിലെത്തിയിരുന്നു. അടുത്തിടെയാണ് മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ലഭിച്ചത്. ഇവര്‍ക്കൊപ്പം ജയില്‍ മോചിതനായ ശാന്തന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.

Latest Stories

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും