ബലാത്സംഗത്തിനിരയായ 12 വയസുകാരി ചോരയൊലിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി; ആട്ടിപ്പായിച്ച് നാട്ടുകാര്‍; വാര്‍ത്ത പുറംലോകം അറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് വീടുകളുടെ വാതിലില്‍ മുട്ടി സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആട്ടിപ്പായിച്ച് നാട്ടുകാര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് 12 വയസുള്ള പെണ്‍കുട്ടി സഹായത്തിനായി വീടുകളുടെ വാതിലില്‍ മുട്ടിയത്. എന്നാല്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഉജ്ജയിനിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബാദ്‌നഗര്‍ റോഡിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടി അര്‍ദ്ധ നഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടുകളുടെയും വാതിലില്‍ മുട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബാദ്‌നഗര്‍ റോഡിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. തെരുവുകളിലൂടെ അവശയായി അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും എത്തിയില്ല.

തുടര്‍ന്ന് പെണ്‍കുട്ടി പ്രദേശത്തുള്ള ഒരു ആശ്രമത്തിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. ആശ്രമത്തിലെ പൂജാരി പെണ്‍കുട്ടിയ്ക്ക് വസ്ത്രം നല്‍കിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പരിക്കുകള്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയ്ക്ക് രക്തം ആവശ്യമായി വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനാണ് രക്തം നല്‍കിയതെന്നും പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയ്ക്കായി തിരച്ചില്‍ തുടരുന്നുവെന്നും ഉജ്ജയിനി ജില്ലാ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുട്ടിയില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പേരും വിലാസവും ഉള്‍പ്പെടെയടുള്ള വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും കുട്ടിയ്ക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ കുട്ടിയുടെ സംസാരശൈലി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലേതാണെന്ന് പൊലീസ് അനുമാനിക്കുന്നു. മധ്യപ്രദേശില്‍ സമീപകാലത്തായി നിരന്തരം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ പൊലീസിനും സര്‍ക്കാരിനും എതിരെയുള്ള ജനരോഷത്തിന് കാരണമാകുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ