രാജ്യത്ത് അഞ്ച് നദികള്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നദീ സംയോജന പദ്ധതിയ്ക്കായി 46,605 കോടി രൂപ നീക്കി വച്ചിരിക്കുന്നത്. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്.
ദമന്‍ ഗംഗ – പിജ്ഞാള്‍, തപി – നര്‍മദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാര്‍, പെന്നാര്‍ – കാവേരി നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ജല വിതരണം നടത്താനാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതി ഒമ്പത് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.