ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഒമാനില്‍

ഒമാനില്‍ നിരവധി കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഇന്ധനവും ചരക്കുകളും എത്തിക്കുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഒമാനില്‍. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായതിനു പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്.

ഈ സാഹചര്യത്തില്‍ മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയെയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ശേഷിയുള്ളതാണ് ഈ രണ്ട് യുദ്ധക്കപ്പലുകളും എന്ന പ്രത്യേകതയുമുണ്ട്. ഒമാന്‍ കടലിടുക്കില്‍ അമേരിക്കയുടെ ഡ്രോണ്‍ വെടി വെച്ചിട്ടെന്ന് വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. യുദ്ധക്കപ്പലുകള്‍ക്കൊപ്പം നിരീക്ഷണ വിമാനങ്ങളും ഇന്ത്യ അയക്കുന്നുണ്ട്.

എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അവര്‍ നിഷേധിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതീവ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കിയിരുന്നു. ജൂണ്‍ 13-നും 16-നുമാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. എണ്ണടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് യു.എന്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല