ആന്ധ്രയില്‍ പവറായി പവര്‍സ്റ്റാര്‍; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും ആനുകൂല്യങ്ങളും നിരസിച്ച് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

ശമ്പളവും ആനുകൂല്യങ്ങളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണവും പവന്‍ കല്യാണ്‍ നിരാകരിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പവന്‍ കല്യാണ്‍ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

സഭയില്‍ ഹാജരാകുന്നതിന് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചിരുന്നു. മൂന്ന് ദിവസം സഭയില്‍ ഹാജരാകുന്നതിന് 35000 രൂപ ശമ്പളമാണ് ലഭിക്കുക. എന്നാല്‍ സഭയില്‍ ഹാജരാകുന്നതിന് തനിക്ക് പ്രതിഫലം വാങ്ങാനാവില്ലെന്നും പറഞ്ഞ പവന്‍ കല്യാണ്‍ തന്റെ വകുപ്പായ പഞ്ചായത്ത് രാജിന് മതിയായ ഫണ്ടില്ലെന്നും അറിയിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുന്നതിനാലാണ് തീരുമാനമെന്ന് പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പ് ഓഫീസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും താന്‍ നിരസിച്ചതായി പവന്‍ കല്യാണ് അറിയിച്ചു. ഫര്‍ണിച്ചറുകള്‍ ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്ന് താന്‍ അറിയിച്ചതായും പവന്‍ പറഞ്ഞു.

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു