ഡ്രൈവര്‍ അപമര്യാദയായി പെരുമാറി; ഓടുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി 17-കാരി, ഗുരുതര പരിക്ക്

അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് ചാടിയ പെണ്‍കുട്ടിയ്ക്ക് ഗുരുതര പരിക്ക്. മുംബൈയിലെ ഔറംഗാബാദിലാണ് സംഭവം. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് രക്ഷപ്പെടാനാണ് പതിനേഴുകാരി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ ആദ്യം സാധാരണയായി സംസാരിക്കുകയും പിന്നീട് അശ്ലീലച്ചുവയോടെ സംസാരിക്കുകയുമാണ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഭയന്ന പെണ്‍കുട്ടി രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു.

തല റോഡിലിടിച്ചാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തൊട്ടുപിന്നാലെ വന്ന കാര്‍ പെണ്‍കുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്ക് മാറിപ്പോയതിനാല്‍ വലിയ അപകടം ഒഴിവായി. ഉടന്‍ തന്നെ ആള്‍ക്കാര്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

സംഭവ ശേഷം നിര്‍ത്താതെ പോയ ഓട്ടോ നാല്‍പ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം കണ്ടെത്തുകയായിരുന്നു. മുംബൈ സ്വദേശിയായ ഹമീദാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Latest Stories

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച

ദിലീപിനെ നായകനാക്കി അന്ന് ഇതേ കഥ വേറൊരാള്‍ എഴുതിയിട്ടുണ്ട്.. ഇത് മോഷണമല്ല ആകസ്മികതയാണ്..; 'മലയാളി ഫ്രം ഇന്ത്യ' വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

IPL 2024: മുംബൈ വിട്ടേക്കേടാ രോഹിതേ, അതിനേക്കാൾ കിടിലം ടീം ഉണ്ട് നിനക്ക്; രോഹിത്തിന് പറ്റിയ താലവളം പറഞ്ഞ് വസിം അക്രം

തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍, അതിനിടയിലും ഒ.ടി.ടിയില്‍ എത്തി ആവേശം; ഇതുവരെ നേടിയത് കളക്ഷന്‍ പുറത്ത്!

സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍

കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം