'പാകിസ്ഥാൻ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ അനുമതി നൽകിയ രാജ്യം, സ്വന്തം ജനങ്ങൾക്കുനേരേ ബോംബ് വർഷിക്കുന്ന രാജ്യം'; വിമർശിച്ച് ഇന്ത്യ

പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ യുഎൻ അംബാസഡറായ പർവതനേനി ഹരീഷ് ആണ് പാകിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സ്ത്രീകൾ, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തിൽ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

സ്വന്തം ജനങ്ങൾക്കുനേരേ ബോംബ് വർഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പർവതനേനി ഹരീഷ് കുറ്റപ്പെടുത്തി. കൂടാതെ സ്വന്തം സൈന്യത്തിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകിയ രാജ്യം കൂടിയാണ് പാകിസ്ഥാനെന്നും യുഎൻ അംബാസഡർ ഓർമിപ്പിച്ചു. ഇങ്ങനെ സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകൾ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ എന്നും പർവതനേനി ഹരീഷ് കുറ്റപ്പെടുത്തി.

കശ്‌മീരി സ്ത്രീകൾ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങൾ സഹിക്കുന്നവരാണെന്ന് പാകിസ്ഥാൻ പ്രതിനിധി ചർച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ യുഎൻ അംബാസഡർ രൂക്ഷമായഭാഷയിൽ മറുപടി നൽകിയത്. പാകിസ്ഥാൻ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസഡർ പറഞ്ഞു.

ഇന്ത്യയ്ക്കെ‌തിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്ഥാൻ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. നിർഭാഗ്യവശാൽ എല്ലാവർഷവും എൻ്റെ രാജ്യത്തിനെതിരേ, പ്രത്യേകിച്ച് അവർ കണ്ണുവെയ്ക്കുന്ന ജമ്മുകശ്‌മീരിനെതിരേ പാകിസ്ഥാന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങൾ കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾ, അവരുടെ സുരക്ഷ, സമാധാനം എന്നിവയിൽ ഞങ്ങളുടെ പ്രവർത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്.

സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകൾ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ. 1971-ൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകിയ രാജ്യമാണ് പാകിസ്‌താൻ. ലോകം പാകിസ്‌താന്റെ പ്രോപഗാൻഡ കാണുന്നുണ്ട് എന്നും ഇന്ത്യയുടെ യുഎൻ അംബാസഡർ പർവതനേനി ഹരീഷ് പറഞ്ഞു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്