സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കും; വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു

സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദ​ഗതി ബിൽ പാർലമെന്റിൽ നടപ്പുസമ്മേളത്തിൽ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോ​ഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ഉദ്ദേശിച്ചാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രായപരിധി ഉയർത്താൻ ബാലവിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദ​ഗതി വരുത്തുക. 1929ൽ പാസാക്കിയ നിയമപ്രകാരം പെൺകുട്ടികൾക്ക് 14 വയസ്സും ആൺകുട്ടികൾക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബിൽ അവതരിപ്പിച്ച ജഡ്ജ് ബിലാസ് ശാരദയുടെ പേരിലായിരുന്നു പിന്നീട് നിയമം അറിയിപ്പെട്ടത്.

1978ൽ ഈ നിയമം ഭേദ​ഗതി ചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സും പുരുഷൻമാരുടേത് 21 വയസ്സുമായി തീരുമാനിക്കുകയായിരുന്നു. 2006ൽ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയിൽ മാറ്റം വന്നിരുന്നില്ല. തുടർന്ന് ഏറെ കാലമായുള്ള ആവശ്യത്തിന്റെ ഭാ​ഗമായാണ് കേന്ദ്രം പുതിയ തീരുമാനത്തിലെത്തുന്നത്.

ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമസമതി നൽകിയ ശുപാർശ പ്രകാരമാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ തീരുമാനിച്ചത്. 2020 ജൂണിലാണ് കമ്മീഷനെ കർമസമതിയെ നിയോ​ഗിച്ചത്. നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, ഡോ. വി.കെ പോൾ, ആരോ​ഗ്യ, വനിതാ ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും ഉന്നത വിദ്യാഭ്യാസ, സ്കൂൾവിദ്യാഭ്യാസ, സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരാണ് സമിതയിലെ അം​ഗങ്ങൾ.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു