എല്‍കെ അദ്വാനിയെ വധിക്കാന്‍ ശ്രമം; രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്‌ഫോടനം; 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മലയാളിയായ കൊടുംഭീകരന്‍ അബുബക്കര്‍ സിദ്ദിഖ് പിടിയില്‍

രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുകയും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളിയായ കൊടുംഭീകരന്‍ അബുബക്കര്‍ സിദ്ദിഖ് പിടിയില്‍.

കാസര്‍ഗോഡ് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്ഫോടനക്കേസുകളില്‍ പ്രതിയാണ്. 1995 മുതല്‍ അന്വേഷണസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞിരുന്നത്. എന്‍ഐഎ ഉള്‍പ്പെടെ വര്‍ഷങ്ങളായി ഇയാളെ തെരയുകയായിരുന്നു. മുഹമ്മദ് അലി തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയാണ്. യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെയും അറിയപ്പെടുന്ന ഇയാള്‍1999ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്ഫോടന പരമ്ബരകളിലെ പ്രതിയാണ്.

മുപ്പതു വര്‍ഷത്തോളമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നടന്നിരുന്ന അബുബക്കര്‍ സിദ്ദിഖിനെയും ഉറ്റ അനുയായി മന്‍സൂര്‍ എന്ന മുഹമ്മദ് അലിയെയും ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയില്‍ നിന്നാണ് തമിഴ്‌നാട് പോലീസിലെ ഭീകരവിരുദ്ധസ്‌ക്വാഡ് പിടികൂടിയത്. രണ്ട് ഭീകരരുടെയും തലയ്ക്ക് അഞ്ചുലക്ഷം രൂപ വീതം വിലയിട്ടിരുന്നു.

1995ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്സല്‍ ബോംബ് സ്ഫോടനം. 1999ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ ഉള്‍പ്പെടെ ഏഴ് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനപരന്പര, പിന്നാലെ ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്ഫോടനം.

2011ല്‍ എല്‍.കെ. അദ്വാനിയുടെ രഥയാത്രയ്ക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ ആക്രമണം, 2013ല്‍ ബംഗളൂരു മല്ലേശ്വരത്തെ ബിജെപി ഓഫീസിലെ സ്‌ഫോടനം തുടങ്ങിയവ ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത് അബുബക്കര്‍ സിദ്ദിഖ് ആയിരുന്നു.

Latest Stories

'പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല, നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണി, പിതൃതുല്യനായ നേതാവെന്ന് വി ഡി സതീശൻ'; പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ

സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

'തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ സിനിമ'; ഉർവശി

കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

'6 പേർക്ക് പുതുജീവൻ'; ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ നിർണായകം

രാജകൊട്ടാരങ്ങളും പാർലമെന്റും നിന്ന് കത്തി, കമ്മ്യൂണിസ്റ്റ് ഭരണത്തെ നിഷ്പ്രഭമാക്കി ജെൻ സി; നേപ്പാളിൽ ഇനി എന്ത്?

'എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ബിജെപി ചിലവഴിച്ചു'; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ടിഎംസി

'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി