തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരന്‍ പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് ദക്ഷിണേന്ത്യയിലെ ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനെ

ആന്ധ്രാപ്രദേശില്‍ പിടികിട്ടാപ്പുള്ളി അബൂബക്കര്‍ സിദ്ദിഖി പിടിയിലായി. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ തുടരുകയായിരുന്ന പ്രതിയെ ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ദക്ഷിണേന്ത്യയില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ്
പിടിയിലായ അബൂബക്കര്‍ സിദ്ദിഖി

ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ 30 വര്‍ഷമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

മുഹമ്മദ് അലി എന്ന മറ്റൊരു പിടികിട്ടാപ്പുളിയേയും അറുപതുകാരനായ സിദ്ദിഖിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും തമിഴ്നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലുമുള്ള നിരവധി ബോംബ് സ്‌ഫോടനങ്ങള്‍, കൊലപാതകം, ഭീകരവാദ കേസുകള്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി