21 തവണ 'ഓം ശ്രീറാം' എഴുതി, കർമ്മങ്ങൾ നടത്തി; ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു വ്യോമയാന മന്ത്രിയായി ചുമതലയേറ്റു

ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു വ്യോമയാന മന്ത്രിയായി ചുമതലയേറ്റു. മുൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നാണ് നായിഡു ചുമതലയേറ്റെടുത്തത്. അതേസമയം വ്യോമയാന മന്ത്രാലയത്തിൻ്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായ കർമങ്ങളും മന്ത്രി നടത്തി. ശുഭസമയമായി കണക്കാക്കിയ ഉച്ചയ്ക്ക് 1.11 ന് പേപ്പറിൽ 21 തവണ ‘ഓം ശ്രീറാം’ എന്ന് എഴുതുകയും ചെയ്‌തു.

മൂന്നാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് തെലുഗുദേശം പാർട്ടിയുടെ കിഞ്ജരാപ്പു റാം മോഹൻ നായിഡു. ആന്ധ്രയിലെ ശ്രീകാകുളം മണ്ഡലത്തിൽനിന്നും വൈഎസ്ആർ കോൺഗ്രസിൻ്റെ തിലക് പെരേഡയെ 3 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നായിഡു ലോക്‌സഭയിലെത്തിയത്. 1996ലെ വാജ്‌പേയ് സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായിരുന്ന യെറാൻ നായുഡുവിൻ്റെ മകനാണ്.

അതേസമയം ഒരു മന്ത്രി എന്ന നിലയിൽ മാത്രമല്ല, ഉപഭോക്‌താവായിക്കൂടി മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങളെ വീക്ഷിക്കാറുണ്ടെന്നും ചുമതല ഏറ്റെടുത്തശേഷം കിഞ്ജരാപ്പു റാം മോഹൻ നായിഡു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കുകൂടി സഞ്ചരിക്കാൻ സാധിക്കും വിധം നമ്മുടെ വ്യോമയാന സാധ്യതകൾ വളരേണ്ടതുണ്ട്. അതിനായി യാത്രാചെലവ് കുറയേണ്ടിയിരിക്കുന്നുവെന്നും അതിനു വേണ്ട നടപടികൾക്ക് മുൻതൂക്കം നൽകുമെന്നും കിഞ്ജരാപ്പു റാം മോഹൻ നായിഡു പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ