'ടിസി' സ്‌കൂളുകൾക്ക് ഫീസ് പിരിക്കാനുള്ള ഉപകരണമല്ല; തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുതെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സ്‌കൂളുകൾക്ക് ഫീസ് പിരിക്കാനുള്ള ഉപകരണമല്ലെന്നും അത് കുട്ടിയുടെ വ്യക്തിഗത രേഖയാണെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. അനാവശ്യ വിവരങ്ങൾ സ്കൂളുകൾ ടിസിയിൽ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് തമിഴ്നാട് സർക്കാരിന് കർശന നിർദേശവും ഹൈക്കോടതി നൽകി.

സ്കൂളിൽ നിന്നുളള ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ ഫീസ് സംബന്ധിയായ വിവരങ്ങൾ എഴുതുന്നതിനെതിരെയാണ് കോടതി രൂക്ഷ വിമർശനമുയർത്തിയത്. ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങൾ ടിസിയിൽ ഉൾപ്പെടുത്തരുതെന്ന് കോടതി സ്കൂളുകളെ വിലക്കി. ടിസിയിൽ കുട്ടിയുടെ അഡ്മിഷൻ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതിൽ അനാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും നിർദ്ദേശം നൽകാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി നിർദേശങ്ങളിൽ ലംഘനമുണ്ടായാൽ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ ആക്ട്) സെക്ഷൻ 17 പ്രകാരവും ബന്ധപ്പെട്ട പ്രകാരവും നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിന് ബാധകമായ നിയമങ്ങൾ, മെട്രിക്കുലേഷൻ സ്‌കൂളുകൾക്കായുള്ള തമിഴ്‌നാട് വിദ്യാഭ്യാസ ചട്ടങ്ങളും ചട്ടങ്ങളും പുനഃപരിശോധിക്കണമെന്നും അതിനനുസരിച്ച് മൂന്ന് മാസത്തിനുള്ളിൽ ആർടിഇ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ ഭേദഗതികളും വരുത്തണമെന്നും ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

ഫീസ് അടയ്‌ക്കാത്തതിനോ കാലതാമസം വരുത്തുന്നതിനോ കുട്ടികളെ പീഡിപ്പിക്കുന്നത് ക്രൂരതയാണെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 പ്രകാരം കുറ്റകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഫീസ് നൽകാൻ വൈകിയതിനും ഫീസ് നൽകാത്തതിന്റെയും പേരിൽ കുട്ടികളെ അപമാനിക്കുന്നത ബാലാവകാശ നിയമങ്ങൾക്ക് എതിരാണെന്നും ജസ്റ്റിസ് എസ് എം സുബ്രമണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സൗജന്യ വിഭ്യാഭ്യാസം കുട്ടികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് ലംഘനം വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വിശദമാക്കി.

സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഓൾ ഇന്ത്യ പ്രൈവററ് സ്കൂൾ ലീഗൽ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് അനുകൂലമായി സിംഗിൾ ജഡ്ജി നൽകിയ വിധി ഹൈക്കോടതി തള്ളി. ഫീസ് വാങ്ങാൻ സ്കൂളുകൾക്ക് അധികാരമുണ്ട്. എന്നാൽ ഇതിനിടയിൽ വിദ്യാർത്ഥികളെ അപമാനിതരാവുന്നത് അംഗീകരിക്കാനാവില്ല. ഫീസ് വാങ്ങുന്ന നടപടിക്കിടയിൽ കുട്ടികൾ ഉൾപ്പെടരുതെന്നും കോടതി വ്യക്തമാക്കി. ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുതെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതി തീരുമാനം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി