തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ഈറോഡിലെ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്

തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈറോഡിലെ ഭവാനിസാഗറിൽ 11-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നരേന്ദ്രന് ഒരു വോട്ട് മാത്രമാണ് നേടാനായത്.

വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, താനല്ലാതെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആരും തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നരേന്ദ്രൻ തിരിച്ചറിഞ്ഞു.

ആകെ പോൾ ചെയ്ത 162 വോട്ടിൽ 84 ഉം നേടിയ ഡിഎംകെ സ്ഥാനാർത്ഥിയാണ് നരേന്ദ്രനെ പരാജയപ്പെടുത്തിയത്.

ഫെബ്രുവരി 19 ന് തമിഴ്‌നാട്ടിലെ 21 കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,500 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ 128 വാർഡ് കൗൺസിലർമാരുമായി ഡിഎംകെ സ്വതന്ത്രമായി വിജയിച്ചു, ആകെയുള്ള 200 വാർഡുകളിൽ 164 വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി. എഐഎഡിഎംകെ 15 സീറ്റിലുംകോൺഗ്രസ് 9 സീറ്റിലും വിജയിച്ചു. നാല് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. സിപിഎമ്മും എംഎസ്എംകെയും 2 വീതം വിജയിച്ചപ്പോൾ സിപിഐയും ബിജെപിയും ഒന്നുവീതവും വിജയിച്ചു.

Latest Stories

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ