അരികൊമ്പന്റെ അലമ്പ് തുടര്‍ന്നാല്‍ പിടിക്കും, കൂട്ടിലടയ്ക്കും; കേരളം വിവരം കൈമാറുന്നില്ല; മേഘമലയില്‍ നിയന്ത്രണം, ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട്

ചിന്നക്കനാലില്‍ നിന്നും കേരളം പിടിച്ച് തുരുത്തിയ അരികൊമ്പന്‍ അതിര്‍ത്തി കടന്ന് നാട്ടുകാര്‍ക്ക് കൂടുതല്‍ ശല്ല്യമുണ്ടാക്കിയാല്‍ പിടിച്ച് കൂട്ടിലടയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. നാട്ടിലിറങ്ങി ശീലമുള്ള ആനയാണ് അരികൊമ്പന്‍. തമിഴ്‌നാട്ടിലേക്ക് രണ്ടു പ്രവശ്യം കൊമ്പന്‍ ഇറങ്ങി. ഇതോടെ ആനയുടെ സഞ്ചാരം നിരീക്ഷിക്കാന്‍ വനംവകുപ്പിലെ രണ്ടു ജീവനക്കാരെ തമിഴ്‌നാട് നിയോാഗിച്ചിട്ടുണ്ട്.

ഇവര്‍ ഇപ്പോള്‍ അരികൊമ്പനൊപ്പമുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ അരികൊമ്പന്‍ ഉണ്ടാക്കുകയാണെങ്കില്‍ ആനയെ പിടിക്കാന്‍ തന്നെയാണ് തമിഴ്‌നാടിന്റെ തീരുമാനം. തമിഴ്‌നാട്ടില്‍ നാല് ആനസങ്കേതങ്ങളിലൊന്നിലേക്കായിരിക്കും ആനയെ മാറ്റുക. കേരള ഹൈക്കോടതിവിധി ഇതിനു തടസമല്ലെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്.

അരിക്കൊമ്പന്‍ ഇപ്പോഴും തമിഴ്‌നാട് വനംമേഖലയില്‍ തുടരുകയായിരുന്നു. കാടുമാറ്റത്തിന് പിന്നാലെ മേഘമലയിലെ ജനവാസ മേഖലകളില്‍ അരിക്കൊമ്പന്‍ ഇറങ്ങിയിരുന്നു. ആനയെക്കുറിച്ചുള്ള വിവരങ്ങള്‍, റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്നും ആനയെ കണ്ടെത്തുംവരെ നിയന്ത്രണം ശക്തമായിത്തന്നെ തുടരുമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. മേഘമലയില്‍ ഇന്ന് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് വനംവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ