ഒമർ അബ്ദുല്ലയുടെ മോചനത്തിനായി സഹോദരിയുടെ ഹർജി; ജമ്മു കശ്മീരിന് സുപ്രീം കോടതി നോട്ടീസ്

കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) ഒമർ അബ്ദുല്ലയുടെ തടവ് സാധുതയുള്ളതാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. ജമ്മു കശ്മീർ ഭരണകൂടത്തിന് സുപ്രീം കോടതി ഇന്ന് നോട്ടീസ് നൽകി. വാദം വൈകാതെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം തള്ളിയ കോടതി മാർച്ച് 2- ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

ഒമർ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് അദ്ദേഹത്തെ തടങ്കലിൽ വെച്ചതിനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കി ഉടൻ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 5 മുതൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചപ്പോൾ മുതൽ തടങ്കലിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലക്കെതിരെ കഴിഞ്ഞ മാസം വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കാൻ അനുവദിക്കുന്ന കർശന നിയമപ്രകാരം കുറ്റം ചുമത്തിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു