ലോയുടെ ദൂരുഹമരണം; അമിത് ഷായുടെ പേര് പരമാര്‍ശിക്കുന്നതിനെ ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ സുപ്രീം കോടതിയില്‍ തര്‍ക്കം

സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേര് പരമാര്‍ശിക്കുന്നതിനെ ചൊല്ലി സുപ്രീം കോടതിയില്‍ അഭിഭാഷകരുടെ തര്‍ക്കം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ബി.എച്ച് ലോയ. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ പേര് പ്രതി പട്ടികയിലുണ്ട്.

ബോംബെ ലോയേഴസ് അസോസിയേഷനു വേണ്ടി ഹാജാരായ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് അമിത് ഷായുടെ പേര് ആദ്യം കോടതിയില്‍ പരമാര്‍ശിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2014 ല്‍ അമിത് ഷായ്ക്കു കോടതി ക്ലീന്‍ ചീറ്റ് നല്‍കിയികരുന്നു. ഈ കേസ് വീണ്ടും സിബിഐ പ്രത്യേക കോടതിയിലെത്തിയപ്പോള്‍ വാദം കേട്ടത് ബി.എച്ച് ലോയാണ്‌. അമിത് ഷായെ രക്ഷിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായിരുന്നു. ഇങ്ങനെ ലോയയുടെ മരണത്തില്‍ അമിത് ഷായ്ക്കു പങ്കുണ്ടെന്ന തരത്തില്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ സംസാരിച്ചു.

ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജാരായ ഹരീഷ് സാല്‍വെ കോടതിയില്‍ പ്രതിനിധി പോലുമില്ലാത്ത വ്യക്തിയെക്കുറിച്ച് പരമാര്‍ശം നടത്താന്‍ പാടില്ലെന്നു വാദിച്ചു. സൊഹാറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകനായിരുന്ന ഹരീഷ് സാല്‍വെ ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജാരാകുന്നതിന്റെ പിന്നിലെ താത്പര്യം ദുഷ്യന്ത് ദാവെ കോടതിയില്‍ ചോദ്യം ചെയ്തു. ഇത് വാദപ്രതിവാദങ്ങള്‍ക്കിടയാക്കി.

ഇതോടെ അഭിഭാഷകരുടെ തര്‍ക്കത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഇടപ്പെട്ടു. കേസില്‍ ഹാജാരകുന്ന അഭിഭാഷകര്‍ക്കെതിരെ വ്യക്തരമായ പരമാര്‍ശം പാടില്ല. ഏതു കേസില്‍ ഹാജാരാകണമെന്നു അഭിഭാഷകര്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നു കോടതി നിരീക്ഷിച്ചു.

ഔദ്യോഗിക രേഖകള്‍ പ്രകാരം നാഗപൂരിലുള്ള ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് 48 കാരനായ ജഡ്ജി ബി.എച്ച് ലോയുടെ മരണം സംഭവിച്ചത്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി