കോടതി വിധിയെ ബഹുമാനിക്കുന്നു, എന്നാൽ തൃപ്തിയില്ല; ചർച്ചകൾക്ക് ശേഷം പുനഃപരിശോധനാ ഹർജിയെന്ന് സുന്നി വഖഫ് ബോർഡ്

അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ ബഹുമാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്. എന്നാൽ അയോധ്യയിൽ ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി. കേസിൽ കക്ഷിയായിരുന്ന വഖഫ് ബോർഡിന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, പക്ഷെ വഖഫ് ബോർഡിന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു.

കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയിൽ തൃപ്തിയില്ല. വിധി പ്രസ്താവം കേട്ടു. എന്നാൽ വിശദമായ വിധി പകർപ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കൂ- സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കി.

സുന്നി വഖഫ് ബോർഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായി ചർച്ച നടത്തും. വിധിയിൽ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങൾ നമാസ് നടത്തിയിരുന്ന ബാബ്റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാർത്ഥന നടത്താനുള്ള അവകാശം വേണം. തർക്കഭൂമിയിൽ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങൾ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആർക്കിയോളജിക്കൽ സർവേയുടെ കണ്ടെത്തലുകളിൽ മുസ്ലിങ്ങൾക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം – സഫർയാബ് ജിലാനി പറഞ്ഞു.

തൃപ്തികരമല്ലെങ്കിലും സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. എല്ലാ ജനവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും സുന്നി വഖഫ് ബോർഡ് ആഹ്വാനം ചെയ്യുന്നു. ഒരു തരത്തിലുള്ള പ്രകോപനവും പാടില്ല. ഇവിടെ ആരുടെയും ജയവും പരാജയവുമില്ല –  വഖഫ് ബോർഡ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ