ഇക്കുറി ബി.ജെ.പി 180 സീറ്റ് തൊടില്ലെന്ന്  സുബ്രഹ്മണ്യന്‍ സ്വാമി

ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും തികയ്ക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍  കഴിയാത്തതാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് സ്വാമിയുടെ വാദം.

രാമജന്മഭൂമി കേസില്‍ സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങംിനെ പറഞ്ഞത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയാണ് മീഡിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.

എല്ലാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി പറയാറുണ്ട്. 2022നകം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന 75 പദ്ധതികളാണ് ബിജെപി മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ അയോധ്യയിലെ രാമക്ഷേത്രത്തെ ബിജെപി ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസം തന്നെ ബിജെപി 180 സീറ്റ് തൊടില്ല എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നതാണ് ശ്രദ്ധേയം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്