പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഇടനിലക്കാര്‍ എന്നിവരോട് പാകിസ്ഥാനില്‍ നിന്നുള്ള വെബ്-സീരീസുകള്‍, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍, മറ്റ് സ്ട്രീമിംഗുകള്‍ അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രകോപനമുണ്ടായാല്‍ ഉചിതമായ പ്രതികരണം നല്‍കാന്‍ രാജ്യം സജ്ജമാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് ഒരു ദിവസത്തിന് ശേഷം, ഇഎം എസ് ജയശങ്കര്‍ വ്യാഴാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാശ്മിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിട്ടും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് അരാശ്മിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ പറഞ്ഞു

ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി കുറഞ്ഞത് 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ