സ്റ്റാലിന്‍- കെജ്‌രിവാള്‍ കൂടിക്കാഴ്ച ഇന്ന്; ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് വെസ്റ്റ് വിനോദ് നഗറില്‍ വെച്ചാണ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച.

തുടര്‍ന്ന് കെജ്‌രിവാളിനൊപ്പം സ്റ്റാലിന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിക്കും. ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന്‍ തൃപ്തനാണെന്നും ഈ പരിഷ്‌ക്കാരങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാര്‍ഥികളുമായും ‘ഹാപ്പിനസ് ക്ലാസ്’, ‘ദേശഭക്തി ക്ലാസിലെ’ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിക്കും. ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും കൂടികാഴ്ച്ച നടത്തും. മാനുഷിക പരിഗണന നല്‍കി ശ്രീലങ്കന്‍ തമിഴര്‍ക്ക് ധനസഹായം നല്‍കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest Stories

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69