സവര്‍ക്കറെ പ്രശംസിച്ച് മുഖപ്രസംഗവും ലേഖനങ്ങളും; വിവാദമായി ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ മാസികയുടെ പുതിയ പതിപ്പ്

ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ അന്തിം ജന്‍ മാസികയുടെ പുതിയ പതിപ്പ് വിവാദത്തില്‍. വി ഡി സവര്‍ക്കറുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ ജൂണ്‍ ലക്കത്തിലെ മാസികയാണ് വിവാദത്തിലായിരിക്കുന്നത്. സവര്‍ക്കറെ പ്രകീര്‍ത്തിച്ച് നിരവധി ലേഖനങ്ങള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാസികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗാന്ധിയരും പ്രതിപക്ഷവും രംഗത്തെത്തി.

മഹാനായ ദേശഭക്തന്‍ വീര സവര്‍ക്കര്‍ എന്ന തലക്കെട്ടില്‍ സമിതി ഉപാധ്യക്ഷന്‍ വിജയ് ഗോയലിന്റെ ആമുഖക്കുറിപ്പ് മാസികയിലുണ്ട്. ഇത് കൂടാതെ സവര്‍ക്കറുടെ പുസ്തകമായ ‘ഹിന്ദുത്വ’യിലെ ഒരു ഭാഗവും മാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധിയും സവര്‍ക്കറും, ഗാന്ധിജിയുടെ രോഷം, വീര സവര്‍ക്കറുടെ മൂല്യബോധം എന്നിങ്ങനെ പത്തോളം ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത്തരമൊരു പ്രസിദ്ധീകരണത്തിലൂടെ ഗാന്ധിജി അവസാനം വരെ എതിര്‍ത്ത ആശയത്തെ മഹത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സമിതി ചെയ്തത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിന് പിന്നില്‍ സവര്‍ക്കറെ വെള്ള പൂശാന്‍ നടത്തുന്ന ശ്രമമാണെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ധീരെന്ദ്ര ഝാ പ്രതികരിച്ചു.

അതേസമയം മെയ് 28-ന് സവര്‍ക്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക പതിപ്പ് ഇറക്കിയതെന്ന് സമിതി വിശദീകരിക്കുന്നു. ബ്രിട്ടീഷ് കാലത്ത് ഏറ്റവും കൂടുതല്‍ തവണ ജയിലില്‍ക്കഴിഞ്ഞത് സവര്‍ക്കറാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഇനിയും പ്രത്യേക പതിപ്പുകളിറക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരിക്കും ഓഗസ്റ്റിലെ പതിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്