സൊണാലിക്ക് നല്‍കിയത് 'മെതാംഫെറ്റമീന്‍', ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത്, എഫക്ട് 12 മണിക്കൂര്‍ വരെ

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റില്‍ നിന്ന് സഹായികള്‍ അവര്‍ക്ക് നല്‍കിയത് മാരക ലഹരിമരുന്നായ ‘മെതാംഫെറ്റമീന്‍’ ആണെന്ന് ഗോവ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ധര്‍ പറയുന്നത്.

12 മണിക്കൂര്‍ വരെ നീണ്ട ഉണര്‍വു നല്‍കുന്ന’മെതാംഫെറ്റമീന്‍’ ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കാറുണ്ട്. പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീര താപനില ഉയര്‍ത്തുകയും, രക്തസമ്മര്‍ദം ഉയര്‍ത്തുകയും ചെയ്യുന്ന മെതാംഫെറ്റമീന്‍ ഉപയോഗം ഹൃദയാഘാതം മുതല്‍ സ്‌ട്രോക്കിനു വരെ കാരണമായേക്കാവുന്നതാണ്.

സൊണാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കിടെ സൊണാലി കുടിച്ച പാനീയത്തില്‍ സഹായികള്‍ സംശയകരമായ രീതിയില്‍ എന്തോ പൊടി കലര്‍ത്തിയിരുന്നെന്നു പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

സൊണാലിയെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!