പൂട്ടിയിട്ട വീട് തുറന്നപ്പോള്‍ കിടപ്പുമുറിയില്‍ ആരോ ഉറങ്ങുന്നു; മോഷണത്തിനിടെ കുടിപ്പിച്ച് കിടത്തി കളവ് മുതലുമായി കൂട്ടാളി രക്ഷപ്പെട്ടു

വീട് പൂട്ടിപുറത്ത്‌പോയ കുടുംബം തിരിച്ചെത്തിയപ്പോള്‍ കണ്ടത് കിടപ്പുമുറിയില്‍ ഒരാള്‍ കിടന്ന് ഉറങ്ങുന്നതാണ്. ലഖ്‌നൗവിലെ കാന്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു സൈനികലായ ശര്‍വാനന്ദ്. തിരിച്ചെത്തിയപ്പോള്‍ കണ്ടത് കിടപ്പുമുറിയില്‍ ഒരാള്‍ സുഖമായി ഉറങ്ങുന്നതാണ്.

എന്നാല്‍ അയാളെ ഉണര്‍ത്താതെ ശര്‍വാനന്ദും കുടുംബവും വീട് പരിശോധിച്ചപ്പോഴാണ് പത്ത് ലക്ഷം രൂപയിലധികം പണമായും സ്വര്‍ണ്ണമായും നഷ്ട്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കൂട്ടാളിയൊടൊപ്പം കവര്‍ച്ചയ്‌ക്കെത്തിയതാണ് സലിം. കവര്‍ച്ചയ്ക്കിടെ കിട്ടിയ മദ്യം രണ്ട് പേരും ഒന്നിച്ചു കുടിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ബോധം പോയ സലിമിനെ ഉപേക്ഷിച്ച് പങ്കാളി കളവുമുതലുമായി കടന്നുകളഞ്ഞു.

വിവാഹത്തിന് പോയ ശര്‍വാനന്ദ് തിരിച്ചെട്ടിയപ്പോള്‍ വീടിന്റെ മുകള്‍ ഭാഗം തകര്‍ന്ന നിലയിലായിരുന്നു. സാധനങ്ങളെല്ലാം ചിതറി കിടക്കുന്നത് കണ്ട ശര്‍വാനന്ദ് കിടപ്പ്മുറിയിലെത്തിയപ്പോള്‍ സുഖമായി ഉറങ്ങുന്ന യുവാവിനെ കണ്ടു. മദ്യക്കുപ്പിയും ഭക്ഷണസാധനങ്ങളും മുറിയില്‍ നിലത്തുകിടക്കുന്നുണ്ടായിരുന്നു.

എന്നാല്‍ സലിമിനെ ഉണര്‍ത്താതെ ശര്‍വാനന്ദും കുടുംബവും നടത്തിയ പരിശോധനയില്‍ ആറ് ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ വെള്ളിയും 50000 രൂപയുടെ രണ്ട് സാരിയും നഷ്ടപ്പെട്ടതായ് അറിയുന്നത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് സലിം നടന്ന കാര്യങ്ങള്‍ ശര്‍വാനന്ദിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസിന് ഇയാളെ കൈമാറി. സലീമിന്റെ കൂട്ടാളിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം