ലഹരി പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം; ബിഗ് ബോസ് താരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ലഹരി പാര്‍ട്ടിയിലും വ്യത്യസ്തനാകാന്‍ ശ്രമിച്ച പ്രമുഖ യൂട്യൂബറും ബിഗ് ബോസ് താരവുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. ലഹരി പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം ഉപയോഗിച്ച സംഭവത്തിലാണ് എല്‍വിഷ് നോയിഡ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന കേസിലാണ് അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ സൂരജ്പൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എല്‍വിഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടന നല്‍കിയ പരാതിയിലാണ് എല്‍വിഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

സെക്ടര്‍ 51ല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 3ന് ലഹരി പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം എത്തിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് പാമ്പിന്‍ വിഷവും പാമ്പുകളെയും കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് എല്‍വിഷിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചെങ്കിലും സംഭവ സ്ഥലത്ത് ഇയാള്‍ ഇല്ലാതിരുന്നതിനാല്‍ അറസ്റ്റിലേക്ക് കടന്നില്ല.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍