അദാനി ഗ്രൂപ്പ് ഓഹരികളിലെ 'വ്യാജ' നിക്ഷേപ ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോർട്ടുകൾ; സെബി വിവര പ്രകാരം എട്ട് സ്ഥാപനങ്ങളില്‍ ആറെണ്ണം അടച്ചുപൂട്ടി

അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ മൗറീഷ്യസിലെയും ബെര്‍മൂഡയിലെയും നിക്ഷേപ ഫണ്ടുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ ഈ നിക്ഷേപ സ്ഥാപനങ്ങളോട് കൂട്ടുചേര്‍ന്ന് വന്‍തോതില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു അടുത്തിടെ ഉയര്‍ന്ന ആരോപണം. ഇതിനു പിന്നാലെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നത്.

സെബിയില്‍ ഫയല്‍ ചെയ്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എട്ട് സ്ഥാപനങ്ങളില്‍ ആറെണ്ണം അടച്ചുപൂട്ടിയതായി ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തത്. അദാനി കുടുംബവുമായി ബന്ധമുള്ളവര്‍ ഈ നിക്ഷേപ സ്ഥാപനങ്ങളുടെ(വെല്‍ത്ത് ഫണ്ട്‌സ്) മറവില്‍ അദാനി ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം.

നിക്ഷേപ ഫണ്ടുകള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനത്തിനു ശേഷം ഫണ്ടുകള്‍ അടച്ചുപൂട്ടിയത് അസാധാരണമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. പാപ്പരാകുമ്പോഴോ ഏറ്റെടുക്കലിന്റെ ഭാഗമായി പുതിയ ഉടമകള്‍ക്ക് ആസ്തികള്‍ കൈമാറുമ്പോഴോ നിക്ഷേപകര്‍ പൂട്ടാന്‍ തീരുമാനിക്കുമ്പോഴോ ആണ് ഇത്തരം നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നത്.

നിക്ഷേപ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിര്‍ത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സെബിക്ക് വെല്ലുവിളിയാകും. സുപ്രീംകോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, വിദേശ ഫണ്ടുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സെബിക്ക് ബുദ്ധിമുട്ടാണെന്ന് വിഗദ്ധ സമിതി വ്യക്തമാക്കിയിരുന്നു. ഓഫ്‌ഷോര്‍ കമ്പനികളുടെ ഉടമകളെ അന്വേഷിച്ചിറങ്ങുന്നത് ലക്ഷ്യമില്ലാത്ത യാത്രക്ക് തുല്യമാണെന്നായിരുന്നു നിരീക്ഷണം.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്