"രാജ്യത്തിന്റെ അഭിമാനവും ഐക്യവുമാണ് പ്രധാനമെന്ന് പ്രതിജ്ഞ ചെയ്യണം": പ്രധാനമന്ത്രി നരേന്ദ്രമോദി

നികുതി വർദ്ധനയിൽ നിന്നും സാധാരണക്കാരെ ഒഴിവാക്കിയ കേന്ദ്ര ബജറ്റിൽ ആരോഗ്യത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി കൂടുതൽ പണം വകയിരുത്തിയെന്നും, കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തെ ചൗരി ചൗര സംഭവത്തിന്റെ 100 വർഷത്തെ അടയാളപ്പെടുത്തുന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി. കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ആഗോള ട്വീറ്റുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ചും ഐക്യത്തെ കുറിച്ചും മോദി പ്രസംഗിച്ചു.

“രാജ്യത്തിന്റെ അഭിമാനവും ഐക്യവുമാണ് ഏറ്റവും വലിയ കാര്യമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഈ പ്രതിജ്ഞയുമായി നമ്മൾ മുന്നോട്ട് പോകണം,” പ്രധാനമന്ത്രി മോദി വേർച്വൽ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ നേടികൊടുത്തു കൊണ്ട് പോപ്പ് താരം റിഹാനയുൾപ്പെടെയുള്ള ലോകപ്രശസ്ത വ്യക്തികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ  കേന്ദ്ര മന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് നരേന്ദ്രമോദി ഇക്കാര്യത്തിൽ പരോക്ഷമായി പ്രതികരിക്കുന്നത്.

തിങ്കളാഴ്ച പ്രഖ്യാപിച്ച ബജറ്റ് 2021ൽ കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ ഉണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

കൃഷിക്കാരെ ആത്മനിർഭർ (സ്വാശ്രയർ) ആക്കാനും കാർഷിക മേഖലയെ ലാഭകരമായ ബിസിനസ്സാക്കാനുമുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കർഷകരുടെ കൈവശാനുഭവത്തിലുള്ള ചെറിയ ഭൂമി എടുത്തു കളയുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഇത് നമ്മുടെ ചെറുകിട കർഷകർക്ക് നേരിട്ട് ഗുണം ചെയ്യും.

“നമ്മുടെ കിസാൻ (കൃഷിക്കാർ) നമ്മുടെ ഏറ്റവും വലിയ ആധാർ (അടിത്തറ) ആണ്. ചൗരി ചൗരയിൽ കർഷകർക്ക് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ധാരാളം കർഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തി. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ആ ശ്രമങ്ങളുടെ ഫലം രാജ്യം കണ്ടു. പകർച്ചവ്യാധികളിൽ പോലും കർഷകർ റെക്കോഡ് ഉത്പാദനം നടത്തി,” മോദി പറഞ്ഞു

“എന്നാൽ സർക്കാർ നികുതി ഉയർത്തുകയും സാധാരണക്കാരുടെ മേൽ ഭാരം ചുമത്തുകയും ചെയ്തില്ല. റോഡുകൾ വീതികൂട്ടുന്നതിനും ഗ്രാമങ്ങളെ നഗരങ്ങളുമായും വിപണികളുമായും സംയോജിപ്പിക്കുന്നതിനും റെയിൽ പാതകൾ നിർമ്മിക്കുന്നതിനും പുതിയ ബസുകൾ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സർക്കാർ കൂടുതൽ കൂടുതൽ ചെലവഴിക്കാൻ തീരുമാനിച്ചു. വികസനത്തിനായി സർക്കാർ കൂടുതൽ ചെലവഴിക്കുമ്പോൾ അത് കൂടുതൽ തൊഴിലുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും,” മോദി പറഞ്ഞു.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി