മദ്യലഹരിയില്‍ വെടിയുതിര്‍ത്തു, കൊല്ലപ്പെട്ടത് സംഘാംഗം; കാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വേട്ടയ്ക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ കാട്ടില്‍ വേട്ടയാടാന്‍ പോയ സംഘം യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ കാരമട ഫോറസ്റ്റ് റെയ്ഞ്ചില്‍ അത്തിക്കടവ് വനത്തിലാണ് സംഭവം. മാന്‍ ആണെന്ന സംശയത്തിലാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്. ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്ക് പോയ സുരണ്ടിമല ഗ്രാമത്തിലെ സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളായ കുണ്ടൂര്‍ കെ മുരുകേശന്‍, പാപ്പയ്യന്‍ എന്ന കാളിസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വേട്ടയാടാന്‍ കാട്ടില്‍ പോയത്. നാടന്‍ തോക്കാണ് സംഘം കരുതിയിരുന്നത്. മദ്യലഹരിയില്‍ ആയിരുന്നു സംഘാംഗങ്ങളെല്ലാം. ഇരുട്ടില്‍ അനങ്ങുന്നത് മാനാണെന്ന് കരുതി സംഘം സഞ്ജിത്തിന് നേരെ വെടിവച്ചു.

തുടര്‍ന്ന് വെടിയേറ്റ മൃഗത്തിനായുള്ള പരിശോധനയിലാണ് കൊല്ലപ്പെട്ടത് സഞ്ജിത്താണെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് സഞ്ജിത്തിനെ ഉപേക്ഷിച്ച് കാളിസ്വാമിയും മുരുകേശനും കടന്നുകളഞ്ഞു. പിറ്റേന്ന് മുരുകേശന്‍ സഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് യുവാവിന് വെടിയേറ്റ വിവരം അറിയിച്ചു.

ഇവര്‍ കാട്ടില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. അഞ്ച് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പീലൂര്‍ ഡാം പൊലീസ് കേസെടുത്ത് പ്രതികളായ മുരരേശനെയും കാളിസ്വാമിയെയും പിടികൂടി.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി