'രാജീവ് ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു'; മോദിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ അകാലിദള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ശിരോമണി അകാലി ദള്‍. അഴിമതിക്കാരന്‍ മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ് ഗാന്ധിയെന്നാണ് അകാലി ദള്‍ വക്താവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സയുടെ ആരോപണം.

ഒരു പ്രത്യേക സമുദായത്തിനെതിരെ ആസൂത്രിതമായ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്നാണ് സിര്‍സ ആരോപിക്കുന്നത്. സിക്കുകാര്‍ക്ക് നേരെ നടന്ന കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുന്ന നടപടിയാണ് രാജീവ് ഗാന്ധി സ്വീകരിച്ചതെന്നാണ് സിര്‍സയുടെ വാദം. “രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമകാരി കൂടിയായിരുന്നു അദ്ദേഹം”- പ്രസ്താവനയില്‍ സിര്‍സ പറഞ്ഞു.

സിക്കുകാര്‍ക്കെതിരായ കൂട്ടക്കൊലയില്‍ തന്റെ പാര്‍ട്ടി തെറ്റ് ചെയ്തെന്ന് സമ്മതിക്കാനും 1984ലെ കലാപങ്ങളില്‍ ഇരയായവരോടും അവരുടെ കുടുംബങ്ങളോടും സഹതാപം പ്രകടിപ്പിക്കാനും തയ്യാറാകാത്തതെന്ത് കൊണ്ടാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്നും ശിരോമണി അകാലി ദള്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. “മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്” എന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

ഈ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. “മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍- എന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്