വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ; പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍; സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തെന്ന് നിര്‍മല സീതാരാമന്‍

നികുതി ഇനത്തിലും ഒട്ടേറെ പ്രഖ്യപനങ്ങളാണ് തന്റെ ഒന്‍പതാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതരാമന്‍ നടത്തിയത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ലളിതമാക്കിയ നിയമങ്ങള്‍, പുതിയ ഫോമുകളും കുറഞ്ഞ ടി.സി.എസ് നിരക്കുകളും അടക്കം നിരവധി നികുതി ആശ്വാസങ്ങള്‍ നികുതിദായകര്‍ക്ക് ലഭിക്കുമെന്നാണ് നിര്‍മലയുടെ പ്രഖ്യാപനം. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷയെന്ന കാര്യവും ഈ ബജറ്റില്‍ ധനമന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാധാരണ പൗരന്മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പാലിക്കാന്‍ കഴിയുന്ന തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ചില മാറ്റങ്ങള്‍ കൂടി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി നിയമം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നികുതി നിയമങ്ങള്‍ ലഘൂകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജൂലൈ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്കു ശേഷവും ടാക്‌സ് റിട്ടേണ്‍ വിവരം പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല എന്നും ധനമന്ത്രി പറഞ്ഞു. അതായത് മോട്ടോര്‍ അപകട ക്ലെയിംസ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്ലെയിമുകള്‍ക്ക് ആദായ നികുതി ഒഴിവാക്കിയിരിക്കുന്നു.

ഐടിആര്‍1, ഐടിആര്‍2 ഫോമുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. ഓഡിറ്റില്ലാത്ത ബിസിനസുകളും ട്രസ്റ്റുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിധി ഓഗസ്റ്റ് 31 വരെയാക്കി. പരിഷ്‌കരിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ആക്കി.

വിദേശയാത്രയുടെ ടിസിഎസ് 5ല്‍ നിന്ന് 2 ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. പ്രവാസികളുടെ വസ്തുഇടപാടിന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനുള്ള നടപടിക്രമം ലഭിതമാക്കും. ഇനി മുതല്‍ സ്ഥലം വാങ്ങുന്നയാള്‍ക്ക് സ്വന്തം പാന്‍ ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം. ഇതോടെ വസ്തു ഇടപാടുകളില്‍ ടിഎഎന്‍ ഒഴിവാക്കുകയും ഇടപാടുകള്‍ കൂടുതല്‍ എളുപ്പമുള്ളതാകുകയും ചെയ്യും. 20 ലക്ഷം രൂപയില്‍ താഴെയുള്ള വിദേശ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്ന വ്യക്തികളെ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഈ ഇളവ് 2024 ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 5ല്‍നിന്നു 2 ശതമാനമാക്കി കുറച്ചു. വിദേശ യാത്ര പാക്കേജുകള്‍ക്ക് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി ചുരുക്കി. നേരത്തെയിത് അഞ്ചു ശതമാനമായിരുന്നു. വിദ്യാഭ്യാസ ചികിത്സ ആവശ്യങ്ങള്‍ക്ക് വിദേശത്തേയ്ക്കുള്ള പണമയക്കുന്നതിന് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി കുറച്ചു. ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേ എന്നതെല്ലാമാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങള്‍.

Latest Stories

പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും; ബിജെപിയിൽ ചേരുമെന്ന വാർത്ത അസംബന്ധം,രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ: കെ. സുധാകരൻ

സീറ്റ് നൽകില്ലെന്ന കാര്യം നേരത്തെ അറിയിക്കാമായിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി എൽദോസ് കുന്നപ്പിള്ളി

പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി: വി.ഡി. സതീശന്‍

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്