ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടി; ആറ് ടി.ഡി.പി, എം.പിമാരില്‍ നാല് പേരും ബി.ജെ.പിയില്‍ ചേര്‍ന്നു

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയിലെ (ടിഡിപി) നാല് രാജ്യസഭ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വൈ.എസ്. ചൌധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്‍ റാവു എന്നിവരാണു ബി.ജെ.പിയില്‍ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്കു കത്തു കൊടുത്തത്. നാല് എം.പിമാരെയും വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി  നഡ്ഡ ബി.ജെ.പിയിലേക്കു സ്വീകരിച്ചു.

നരേന്ദ്ര മോദിയുടെ കഴിവുറ്റ നേതൃത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അദ്ദേഹം നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായുമാണ് ബി.ജെ.പിയില്‍ ടി.ഡി.പിയുടെ രാജ്യസഭ കക്ഷിയെ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കൈമാറിയ കത്തില്‍ പറയുന്നു.

മുത്തലാഖുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാന്‍ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബി.ജെ.പിക്ക് ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 ലോക്‌സഭ സീറ്റുകളില്‍ 22-ലും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയാണ് വിജയിച്ചത്. നായിഡു മൂന്നു സീറ്റിലും വിജയിച്ചു. നിയമസഭയിലും കനത്ത ഭൂരിപക്ഷം നേടി ജഗന്‍ അധികാരത്തിലെത്തി.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!