സച്ചിനെ പരിഹസിച്ച അയൽവാസിക്കെതിരെ നിയമനടപടി; ഭീഷണിയുമായി പബ്ജി പ്രണയ നായിക സീമ ഹൈദർ

രാജ്യത്താകെ ചർച്ചയായ പ്രണയകഥയാണ് പാകിസ്ഥാൻ വനിതയായ സീമ ഹൈദറുടേയും ഇന്ത്യൻ പൗരൻ സച്ചിൻ മീണയുടേതും. ഏറെ നിയമനടപടികൾക്കൊടുവിൽ ഇരുവരും ഇന്ത്യയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയൽവാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദർ.

അയല്‍വാസിയായ യുവതിക്കെതിരെയാണ് സച്ചിനെ പരിഹസിച്ച  സംഭവത്തിൽ മാനനഷ്ടക്കേസ് നല്‍കാന്‍ സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നിറത്തിന്‍റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ ആളുകളെ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന്‍ എ പി സിംഗ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്.ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണ സീമയെ പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും 2019ലാണ്. ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇവരുടെ കണ്ടുമുട്ടൽ. സച്ചിനൊപ്പം കഴിയാനായി കഴിഞ്ഞ മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു സീമ.

നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ വെളിപ്പെടുത്തിയിരുന്നു. സച്ചിൻ മീണയുമായി താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും നേരത്തെ രാഷ്ട്രപതിക്ക് നല്‍കിയ ഹർജിയിൽ സീമാ ഹൈദർ വ്യക്തമാക്കിയിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്