കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കര്‍ണാടയില്‍ അയോഗ്യരാക്കപ്പെട്ട 17 വിമത കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സര്‍ക്കാരിനെ താഴെയിറക്കാനായി എം.എല്‍.എ സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെയാണ് എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ 17 എംഎല്‍എമാരുടെ രാജി എച്ച് ഡി കുമാരസ്വാമിയുടെ സര്‍ക്കാരിനെ താഴെയിറക്കിയിരുന്നു. മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് എംഎല്‍എമാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അയോഗ്യത പ്രകടിപ്പിച്ചു.

കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്ന് മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ എം.എല്‍.എമാരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കിയിരുന്നു.സ്പീക്കറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

എം.എല്‍.എമാര്‍ പ്രതിനിധീകരിക്കുന്ന സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് വിഷയം വചര്‍ച്ച ചെയ്തിരുന്നു. സ്പീക്കര്‍ നീതിപൂര്‍വമായല്ല പ്രവര്‍ത്തിച്ചതെന്നും കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 15 നിയമസഭ സീറ്റുകളിലേക്ക് ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നത്തെ കോടതി ഉത്തരവ് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക്  നിര്‍ണായകമാണ്.ഒക്ടോബര്‍ 21 നാണ് സംസ്ഥാനത്തെ 15 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. കേസ് നിലനില്‍ക്കുന്നതിനാല്‍ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു