'രാമക്ഷേത്രത്തിന്‍റെ അഞ്ച് ഏക്കര്‍ പരിധിക്ക് പുറത്ത് മാത്രമേ മസ്‍ജിദിന് സ്ഥലം അനുവദിക്കാവൂ': ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് അഞ്ച് ഏക്കര്‍ പരിധിക്ക് പുറത്ത് മാത്രമേ മസ്‍ജിദിന് സ്ഥലം അനുവദിക്കാവൂവെന്ന  ആവശ്യവുമായി ആര്‍എസ്എസ് നേതാവ് എം ജി വൈദ്യ. സുപ്രീംകോടതി വിധി പൂര്‍ണമായും തൃപ്തി നല്‍കുന്നതാണ്. ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചുവെന്നും എംജി വൈദ്യ പറഞ്ഞു.

അവിടെ വലിയ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും. മുസ്‍ലിംകള്‍ക്ക് അനുവദിച്ചിരിക്കുന്ന അഞ്ച് ഏക്കര്‍ ഭൂമി ക്ഷേത്രത്തിന്‍റെ പ്രദക്ഷിണ പാതയില്‍ നിന്ന് അഞ്ച് ഏക്കര്‍ അകലത്തിലാവണമെന്നാണ് ആവശ്യമെന്നും എം ജി വൈദ്യ പ്രതികരിച്ചു. എല്ലാ ആര്‍എസ്എസ് അധ്യക്ഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് 96കാരനായ എം ജി വൈദ്യ.

രാമക്ഷേത്രമെന്ന ആവശ്യം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത് എം ജി വൈദ്യയായിരുന്നു. നേരത്തെ ആര്‍എസ്എസ് വക്താവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് എം ജി വൈദ്യ. ആര്‍എസ്എസ് ജോയിന്‍റ് സെക്രട്ടറി മന്‍മോഹന്‍, യൂറോപ്പിലെ ആര്‍എസ്എസ് പ്രചാരക് ആയ റാം എന്നിവര്‍ എം ജി വൈദ്യയുടെ മക്കളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ